poo
ഓൺലൈൻ പഠനസൗകര്യമില്ലാത്ത ഗാന്ധിനഗറിലെ 20 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ടിവികൾ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം അബുരാജ് നിർവഹിക്കുന്നു

കൊച്ചി: ഓൺലൈൻ പഠനസൗകര്യമില്ലാതെ വലയുന്ന കടവന്ത്ര ഗാന്ധിനഗറിലെ വിദ്യാർത്ഥികൾക്ക് നഗരസഭ സെക്രട്ടറി ആർ.രാഹുലിന്റെ സഹായം. സെക്രട്ടറി പഠിച്ച തിരുവനന്തപുരം സർവോദയ സ്കൂളിലെ പൂർവവിദ്യാർത്ഥി സംഘടന 20 സ്മാർട്ട് ടിവികളാണ് വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്. ഓൺലൈൻ സംവിധാനം ആവശ്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് പദ്ധതി ആസൂത്രണം ചെയ്തത് ഡിവിഷൻ കൗൺസിലറായ പൂർണിമ നാരായണനാണ്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷണൽ ടെക്നോളജി ഡയറക്‌ടർ അബുരാജ് ടിവി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. രാഹുൽ.ആർ, സർവോദയ പൂർവവിദ്യാർത്ഥി സംഘടന പ്രതിനിധി പ്രൊഫ.വിഷ്ണു വിവേക്, പൂർണിമ എന്നിവർ പങ്കെടുത്തു.