advocate

കൊച്ചി: ബാർ കൗൺസിലിന്റെ ചരിത്രത്തിലാദ്യമായി 785 നിയമബിരുദധാരികൾ ഒാൺലൈനായി ഇന്ന് അഭിഭാഷകരായി എൻറോൾ ചെയ്യും. കേരള ബാർ കൗൺസിൽ ചെയർമാനും അംഗങ്ങളും സാമൂഹ്യ അകലം പാലിച്ച് ബാർ കൗൺസിൽ ഹാളിലൊരുക്കിയ ഒാൺലൈൻ സംവിധാനത്തിലൂടെ ചടങ്ങിൽ പങ്കെടുക്കും.

രാവിലെ പത്തിന് തുടങ്ങുന്ന ചടങ്ങിൽ എൻറോൾ ചെയ്യേണ്ട അപേക്ഷകർ അവരുടെ വീടുകളിൽ നിന്ന് പങ്കെടുക്കും. ബാർ കൗൺസിൽ ചെയർമാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. കൊവിഡ് വ്യാപനത്തെത്തുടർന്ന് നിയന്ത്രണങ്ങൾ നിലവിലുള്ള സാഹചര്യത്തിലാണിത്. 16 മുതൽ നടന്നുവരുന്ന ട്രയൽ റൺ വിജയമായിരുന്നെന്ന് ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ.പി. ജയചന്ദ്രൻ അഭിപ്രായപ്പെട്ടു.