കൊച്ചി: ടി.ഡി.റോഡ് റസിഡൻസ് അസോസിയേഷൻ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഡെങ്കിപ്പനി ബോധവത്കരണ പ്രവർത്തനങ്ങൾ കൊച്ചി നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഗ്രേസി ജോസഫ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.എസ്.ദിലീപ് കുമാർ, കൗൺസിലർ സുധാ ദിലീപ്, രംഗദാസപ്രഭു, കുമ്പളം രവി, കുരുവിള മാത്യൂസ്, കെ.ലക്ഷ്മി നാരായണൻ, ഏലൂർ ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.ജലജ ആചാര്യ, ഭുവനേശ്വരി, വിമലാ ജി, ലത എൽ, നിത്യാനന്ദ മല്ലൻ, ജയപ്രശാന്ത് ജെ.ഹെൽത്ത് ജീവനക്കാർ എന്നിവർ ഗൃഹ സമ്പർക്കത്തിന് നേതൃത്വം നൽകി.