കൊച്ചി: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ എക്‌സൈസ് ഓഫീസിനുമുന്നിൽ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി പ്രതിഷേധധർണ നടത്തി. സമിതി സംസ്ഥാന സെക്രട്ടറി അഡ്വ.ചാർളിപോൾ ഉദ്ഘാടനം ചെയ്തു. എറണാകുളം - അങ്കമാലി അതിരൂപത പ്രസിഡന്റ് കെ.എ.പൗലോസ് കാച്ചപ്പിള്ളി, ട്രഷറർ എം.പി.ജോസി, ലിസി പോളി, ലക്‌സി ജോയി എന്നിവർ പ്രസംഗിച്ചു.