കൂത്താട്ടുകുളം:എ.ഐ.സി.സി ആഹ്വാന പ്രകാരം പിറവം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര ജവാന്മാർക്ക് സല്യൂട്ട് അർപ്പിച്ചു. കൂത്താട്ടുകുളം ഹൗസിംഗ് സൊസൈറ്റിയുടെ മുൻപിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്‌പ്പാർച്ചന നടത്തി.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സി. ജോസ് അദ്ധ്യക്ഷത വഹിച്ച പരിപാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിൽസൺ.കെ. ജോൺ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ഭാരവാഹികളായ പ്രിൻസ് പോൾ ജോൺ, റെജി ജോൺ, സിബി കൊട്ടാരം, തോമസ് ജോൺ, ബോബൻ വർഗീസ് ,സജി പനിയാരംപള്ളിയിൽ, ബോബി അച്ചുതൻ , പി.സി. ഭാസ്കരൻ ,കൗൺസിലർമാരായ സാറാ.ടി.എസ്, ,ജീനാമ്മ സിബി ,ഓമന മണിയൻ, ലീല കുര്യാക്കോസ്,മണ്ഡലം ഭാരവാഹികളായ സജി അഗസ്റ്റിൻ ,കെ.എൻ. അനിയപ്പൻ ,സാബു മേച്ചേരിൽ , ജോമി മാത്യു ,കെ.എൻ.തമ്പി , ഉഷ വിമലാക്ഷൻ , കെ.ആർ. സോമൻ ,എബി എബ്രഹം , സന്ദീപ് പുതുവാൽ , എ.ജെ കാർത്തിക് ,കെൻ കെ മാത്യു ,സണ്ണി ജോൺ, കെ.ജെ. ബേബി ,അജു ചെറിയാൻ ,അമൽ സജീവൻ , ഷാരൂ ജോസഫ്, രാഹുൽ രാജ്, ഏലിയാസ് , യാക്കോബ് ,അനിൽ ഇടപ്പുതുശേരിൽ, ക്രിസ്റ്റി ജെനറ്റ് ,കൃഷ്ണപ്രസാദ് , ആൽവിൻ ഫിലിപ്പ് ,എബിൻ ബേബി എന്നിവർ പങ്കെടുത്തു.