കൊച്ചി : സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും എൻ.സി.സി, എൻ.എസ്.എസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ പാഠ്യേതര പദ്ധതികൾ ഏർപ്പെടുത്തണമെന്നും അതുവരെ ഗ്രേസ്‌മാർക്ക് സംവിധാനം നിറുത്തിവെക്കണമെന്നുമാവശ്യപ്പെട്ട് ചേർത്തല സ്വദേശി സി.എ. പുരുഷോത്തമൻ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി പിന്നീടു പരിഗണിക്കും.