y-con
ആലുവയിൽ ജില്ലാ പൊലീസ് ആസ്ഥാനത്തിന് മുന്നിലെ അപകട മീഡിയൻ പുനർനിർമ്മിക്കാത്തതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതീകാത്മക മീഡിയൻ സ്ഥാപിച്ച് പ്രതിഷേധിക്കുന്നു.

ആലുവ: ജില്ലാ പൊലീസ് ആസ്ഥാനത്തിന് മുന്നിലെ അപകട മീഡിയൻ പുനർനിർമ്മിക്കാത്തതിനെതിരെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. അപായസൂചന നൽകി പ്രതീകാത്മക മീഡിയൻ സ്ഥാപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.

അപകടങ്ങൾ തുടർക്കഥയായപ്പോൾ 'അപകടക്കെണി പൊളിച്ചുമാറ്റുമോ?' എന്ന തലക്കെട്ടിൽ കഴിഞ്ഞ 25ന് 'കേരളകൗമുദി' വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്നാണ് യൂത്ത് കോൺഗ്രസ് സമരവുമായെത്തിയത്. അടിയന്തരമായി അപകടാവസ്ഥ പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി യൂത്ത് കോൺഗ്രസ് രംഗത്തുണ്ടാകുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദ് അറിയിച്ചു. പ്രതിഷേധം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം.എ. ഹാരിസ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി എ.എ. അബ്ദുൽ റഷീദ്, കെ.എസ്. മുഹമ്മദ് ഷെഫീക്ക്, രാജേഷ് പുത്തനങ്ങാടി , രഞ്ചു ദേവസി എന്നിവർ സംസാരിച്ചു.