പറവൂർ : കാളികുളങ്ങര ക്ഷേത്രത്തിനു സമീപത്തുള്ള വീടിന് മുന്നിലെ റോഡിൽ നടക്കുകയായിരുന്ന നാരായണീ മന്ദിരത്തിൽ ജാനമ്മയുടെ (81) മൂന്നരപ്പവന്റെ സ്വർണമാല ബൈക്കിലെത്തിയ ആൾ പൊട്ടിച്ചുകടന്നുകളഞ്ഞു. പൊലീസ് കേസെടുത്തു. ഏതാനും ദിവസങ്ങൾക്കിടെ മേഖലയിലെ വിവിധ സ്ഥലങ്ങളിൽ മാലമോഷണങ്ങൾ നടന്നിരുന്നു.