പറവൂർ : കൊവിഡ് 19 വൈറസ് വ്യാപന സാദ്ധ്യത കണക്കിലെടുത്തു ജനങ്ങളെ നിയന്ത്രിക്കുന്നതിനായി മത്സ്യചന്തയ്ക്കു ചുറ്റും വലയൊരുക്കി. മത്സ്യമാർക്കറ്റിലേക്ക് മൂന്നു പ്രവേശനകവാടം മാത്രമേ ഇനിയുണ്ടാകൂ. ഒരേസമയം പത്ത് കച്ചവടക്കാർക്കാണു പ്രവേശനം. ചില്ലറ വില്പന രാവിലെ ആറരയ്ക്കുശേഷമേ അനുവദിക്കൂ.