കൊച്ചി: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സമരപരിപാടികൾ ഒഴിവാക്കാൻ രാഷ്ട്രീയ,സാമുദായിക,സാംസ്‌കാരിക യുവജന സംഘടനകൾ ശ്രദ്ധിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രേംസൺ മാഞ്ഞമറ്റം അഭ്യർത്ഥിച്ചു.
ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ ആൾക്കൂട്ടങ്ങളുമായി സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക്കുകൾ വേണ്ടവിധം ധരിക്കാതെയും നടത്തുന്ന സമരങ്ങൾ അപകടങ്ങൾ ക്ഷണിച്ചു വരുത്തും.കൊവിഡ് കാലത്ത് ആൾക്കൂട്ട സമരങ്ങൾ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സാജൻ ജോസഫ് , മൺസൂർ പാലയംപറമ്പിൽ,പ്രിൻസ് വെള്ളറക്കൽ, ബിബിൻ മണ്ണത്തൂർ,ജിജി ചാരുപ്ലാവിൽ,ബിനു ഐസക്ക്,സുമേഷ് കാക്കൂർ,ഷാനു കെ. ജെ എന്നിവർ സംസാരിച്ചു.