ncp
ആർ.എം.എച്ച്.എസ് സ്‌കൂളിലെ ഒരു വിദ്യാർത്ഥിയ്ക്കുള്ള ടിവി ജില്ലാ സെക്രട്ടറി റെജി ഇല്ലിയ്ക്കപറമ്പിൽ അദ്ധ്യപകന് കൈമാറുന്നു

കോലഞ്ചേരി: ഓൺലൈൻ വിദ്യാഭ്യാസത്തിന് ടിവി ചലഞ്ചുമായി എൻ.സി.പി. കുന്നത്തുനാട് ബ്ലോക്ക് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ വടവുകോട് ആർ.എം.എച്ച്.എസ് സ്‌കൂളിലെ ഒരു വിദ്യാർത്ഥിയ്ക്കുള്ള ടിവി ജില്ലാ സെക്രട്ടറി റെജി ഇല്ലിയ്ക്കപറമ്പിൽ അദ്ധ്യപകന് കൈമാറി. ബ്ലോക്ക് പ്രസിഡന്റ് സാൽവി കെ.ജോൺ, ബ്ലോക്ക് ഭാരവാഹികളായ സുകുമാരൻ വി.വി, അനിൽ കുമാർ, ശ്രീകുമാർ പാങ്കോട്, സജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.