congress
വീരമൃത്യു വരിച്ച ധീരജവാൻമാർക്ക് ആദരാഞ്ജലികളർപ്പിച്ച് കോൺഗ്രസ് ആലുവ ബ്ലോക്ക് കമ്മിറ്റി ഗാന്ധി പ്രതിമക്ക് മുമ്പിൽ സംഘടിപ്പിച്ച ചടങ്ങ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഇന്ത്യൻ അതിർത്തിയിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീരജവാൻമാർക്ക് ആദരാഞ്ജലികളർപ്പിച്ച് കോൺഗ്രസ് ആലുവ ബ്ലോക്ക് കമ്മിറ്റി ഗാന്ധിപ്രതിമയ്ക്ക് മുമ്പിൽ ദീപം തെളിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എ. മുജീബ് അദ്ധ്യക്ഷത വഹിച്ചു. വി.പി. ജോർജ്, ലത്തീഫ് പൂഴിത്തറ, ലിസി എബ്രഹീ, പി.കെ. രമേശ്, ആനന്ദ് ജോർജ്, നസീർ ചൂർണിക്കര, എം.ടി. ജേക്കബ്ബ്, ഹസീം ഖാലിദ്, പി.വി. എൽദോസ്, പി.പി ജെയിംസ്, ഫാസിൽ ഹുസൈൻ, സി.യു. യൂസഫ്, കെ.കെ. ജമാൽ, ആർ. രഹൻരാജ്, മുഹമ്മദ് ഷെഫീഖ്, സലിം വട്ടപ്പള്ളി, ജെറോം മൈക്കിൾ, ടിമ്മി ബേബി, ലിസി സെബാസ്റ്റ്യൻ, ടി.ടി. സൈമൺ, കെ.എച്ച്. ഷാജി, വിനോദ് ജോസ് എന്നിവർ പ്രസംഗിച്ചു.