കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവനവിഭാഗം പ്രളയപുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമിച്ച സഹൃദയഹരിത ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു.

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഗാന്ധിപുരം കുണ്ടാല വീട്ടിൽ അൻസാർ എന്ന ഹംസയ്ക്കാണ് വീട് നൽകിയത്. ചെങ്ങമനാട് പഞ്ചായത്ത് 12ാം വാർഡിൽ നടന്ന ചടങ്ങിൽ അൻവർസാദത്ത് എം.എൽ.എ താക്കോൽദാനം നിർവഹിച്ചു.

എം.എൽ.എ യുടെ 'ഒപ്പമുണ്ട് നാട് പദ്ധതിയിൽ ഉൾപ്പെടുത്തി ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യയുടെ സഹായത്തോടെ ആലുവ, പറവൂർ മേഖലയിൽ ആകെ 14 കുടുംബങ്ങൾക്കാണ് വീടുകൾ നിർമ്മിച്ച് നൽകുന്നത്.

താക്കോൽദാന ചടങ്ങിൽ സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അദ്ധ്യക്ഷത വഹിച്ചു. അസി.ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യ ഡിസാസ്റ്റർ റിസ്‌ക് റിഡക്ഷൻ ആൻഡ് റെസ്‌പോൺസ് ഡയറക്ടർ പ്രവീൺ പോൾ, ദീപക് കെ. ദിലീപ്, പ്രോജക്ട് കോഓർഡിനേറ്റർ ജോസിൻ ജോൺ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി, ജില്ലാ പഞ്ചായത്ത് മെമ്പർ സരള മോഹനൻ , ബ്ലോക്ക് പഞ്ചായത്ത് മെബർ രാജേഷ് മടത്തിമൂല, വാർഡ് മെബർ ഗായത്രി,അൻവർ ഗാന്ധിപുരം, ജാഫർ എന്നിവരും സാമൂഹ്യ രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.