ആലുവ: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനായി കീഴ്മാട് ഗ്രാമോദ്ധാരണ വായനശാലക്ക് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ആലുവ ഏരിയ കമ്മിറ്റി ടെലിവിഷൻ സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പ്രീത റജികമാർ, കെ.ജി.ഒ.എ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എ. ഷാജിമോൻ, അജയകുമാർ, ഉണ്ണികൃഷ്ണൻ, വിനയകുമാർ, അൻവർ, ജില്ലാ ലൈബ്രറി എക്‌സിക്യുട്ടീവ് എസ്.എ.എം. കമാൽ, വായനശാല സെക്രട്ടി വിജയൻ കണ്ണന്താനം എന്നിവർ പങ്കെടുത്തു.