കൊച്ചി: ന്യൂനപക്ഷ ക്ഷേമവകുപ്പ് മദ്രസ അദ്ധ്യാപകർക്ക് നൽകുന്നതുപോലെ കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളിലെ മതബോധന അദ്ധ്യാപകർക്കുവേണ്ടിയും ക്ഷേമനിധി രൂപീകരിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഡോ. കെ ടി ജലീലിനും നിവേദനം നൽകി.
സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ഫണ്ട് വകയിരുത്തുമ്പോൾ ക്രിസ്ത്യൻ വിഭാഗങ്ങൾക്കും അർഹമായ പരിഗണന നൽകണം. നിലവിൽ 80:20 അനുപാദത്തിലാണ് ഫണ്ട് അനുവദിക്കുന്നത്. ഇതുതന്നെ കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലുമല്ല. ജനസംഖ്യാനുപാതികമായി എല്ലാന്യൂനപക്ഷ വിഭാഗങ്ങൾക്കും ക്ഷേമപദ്ധതികളുടെ വിഹിതം ലഭ്യമാക്കണന്നാണ് ആവശ്യം.