മൂവാറ്റുപുഴ: കല്ലൂർക്കാട് ബി.ആർ.സിയുടെ നേതൃത്വത്തിൽ കല്ലൂർക്കാട് കോസ്‌മോ പോളിറ്റൻ ലൈബ്രറിയിൽ ഓൺലൈൻ പഠന കേന്ദ്രം ഒരുക്കി. പ്രദേശത്ത് ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ബി.ആർ.സിയുടെ നേതൃത്വത്തിൽ ടിവിയടക്കം സജ്ജീകരിച്ചാണ് ലൈബ്രറിയിൽ ഓൺലൈൻ പഠനമുറി ഒരുക്കിയത്. ഓൺലൈൻ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി അദ്ധ്യക്ഷത വഹിച്ചു. ബി.പി.ഒ എം.കെ.ബിജു, ക്ലസ്റ്റർ കോഓർഡിനേറ്റർ ഇ.പി.ബിനു, ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ്, വൈസ് പ്രസിഡന്റ് കെ.കെ.ജയേഷ്, കമ്മിറ്റി അംഗം സോയി സോമൻ എന്നിവർ സംസാരിച്ചു.