കൊച്ചി: ഒമ്പതുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 155 ആയി. മൂന്നുപേർ രോഗമുക്തരായി. വീടുകളിൽ ഇന്നലെ 1045 പേരെ കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 892 പേരെ ഒഴിവാക്കി. 13,463 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ. ഇന്നലെ 24 പേരെക്കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രോഗം ബാധിച്ചവർ
1
ജൂൺ 13ന് കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള ആലങ്ങാട് സ്വദേശി
2
അതേ വിമാനത്തിലെത്തിയ 25 വയസുള്ള വരാപ്പുഴ സ്വദേശി
3
46 വയസുള്ള മലയിടംതുരുത്ത് സ്വദേശി
4
റിയാദ് -കൊച്ചി വിമാനത്തിലെത്തിയ 48 വയസുള്ള ഏലൂർ സ്വദേശി
5
ജൂൺ 14 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 39 വയസുള്ള തിരുവാണിയൂർ സ്വദേശി
6
അതേ വിമാനത്തിലെത്തിയ 30 വയസുള്ള ചെല്ലാനം സ്വദേശി
7
ജൂൺ 13 ന് ദുബായ് -കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള മൂക്കന്നൂർ സ്വദേശി
8
ജൂൺ 12ന് കുവൈറ്റ് - കരിപ്പൂർ വിമാനത്തിലെത്തിയ 31 വയസുള്ള കടമക്കുടി സ്വദേശി
9
ജൂൺ 6 ന് ട്രെയിനിൽ മദ്ധ്യപ്രദേശിൽ നിന്നും കൊച്ചിയിലെത്തിയ പാറക്കടവ് സ്വദേശിയായ 14 വയസുള്ള കുട്ടി.
ജൂൺ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശി നിരീക്ഷണത്തിലായിരുന്ന ഈ കുട്ടിയുടെ കുടുംബവുമായി സമ്പർക്കത്തിൽ വന്നിരുന്നു. നായരമ്പലം സ്വദേശിയുടെ ഉറവിടം കണ്ടെത്തുന്നതിനായി ഈ കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും സ്രവപരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് കുട്ടിയുടെ ഫലം പോസിറ്റീവായത്.
രോഗമുക്തർ
1
ജൂൺ 3ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള പല്ലാരിമംഗലം സ്വദേശിനി
2
ജൂൺ 14ന് രോഗം സ്ഥിരീകരിച്ച 51 വയസുള്ള തമിഴ്‌നാട് സ്വദേശി
3
ജൂൺ 9 ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള മഹാരാഷ്ട്ര സ്വദേശി
ഐസൊലേഷൻ
ആകെ: 13,463
വീടുകളിൽ: 11,287
കൊവിഡ് കെയർ സെന്റർ: 514
ഹോട്ടലുകൾ: 1455
ആശുപത്രി: 207
മെഡിക്കൽ കോളേജ്: 62
അങ്കമാലി അഡ്‌ലക്‌സ്: 102
പറവൂർ താലൂക്ക് ആശുപത്രി: 01
കരുവേലിപ്പടി താലൂക്ക് ആശുപത്രി: 01
.ഐഎൻ.എസ് സഞ്ജീവനി: 04
സ്വകാര്യ ആശുപത്രി: 37
റിസൽട്ട്
ആകെ: 150
പോസിറ്റീവ് :09
ലഭിക്കാനുള്ളത്: 382
ഇന്നലെ അയച്ചത്: 202
ഡിസ്ചാർജ്
ആകെ: 17
മെഡിക്കൽ കോളേജ്: 05
അഡലക്‌സ് കൺവെൻഷൻ സെന്റർ: 02
സ്വകാര്യ ആശുപത്രി: 10
കൊവിഡ്
ആകെ: 155
മെഡിക്കൽ കോളേജ്, അങ്കമാലി അഡ്‌ലക്‌സ്: 150
ഐ.എൻ.എസ് സഞ്ജീവനി: 03
സ്വകാര്യ ആശുപത്രി :02
22 പേർ സമ്പർക്കപ്പട്ടികയിൽ
ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച രണ്ട് ആമ്പല്ലൂർ സ്വദേശികളുടെ സമ്പർക്ക പട്ടികയിൽ ഇതുവരെ 22 പേരെ ഉൾപ്പെടുത്തി. ഇതിൽ ഹൈറിസ്‌ക് വിഭാഗത്തിൽപ്പെട്ട 11 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.