sr
എസ്.ആർ.വി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ടിവി സമ്മാനിക്കുന്നു

കൊച്ചി: എറണാകുളം എസ്.ആർ.വി ഹൈസ്‌കൂൾ എല്ലാ രീതിയിലും ആധുനീകരിച്ച് പുതിയ മുഖച്ഛായ നൽകാൻ മുൻകൈ എടുക്കുമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ഇതിന്റെ ഭാഗമായി മ്യൂസിയം നവീകരിക്കും. ഫുട്‌ബാൾ അക്കാഡമി, ബാസ്‌കറ്റ് ബോൾ കോർട്ട്, എന്നിവ തുടങ്ങും. വെള്ളക്കെട്ട് ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.എസ്.ആർ.വി പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ 22 വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറും ടിവി യും സമ്മാനിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഹൈബി. എസ്.ആർ.വി ഒ.എസ്.എ ക്കു വേണ്ടി 1980 ബാച്ചിന്റെ വകയായി 12 ടിവി കളാണ് സമ്മാനിച്ചത്. കൗൺസിലർ കെ.വി .പി കൃഷ്ണകുമാർ ,ഹെഡ്മിസ്ട്രസ് സി.രാധിക, പി.കെ.രാമചന്ദ്രൻ, ശശിധരൻ, അരവിന്ദാക്ഷൻ, ആർ. വിശ്വനാഥൻ, മനോജ് എന്നിവർ പ്രസംഗിച്ചു