tv
ചൊവ്വര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത അഞ്ച് വിദ്യാർത്ഥികൾക്കായി ആലുവ റോയൽ പുനർജ്ജനി ടിവികൾ സ്‌കൂൾ അദ്ധ്യാപിക ജലജകുമാരിക്ക് കൈമാറുന്നു

ആലുവ: ചൊവ്വര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി ആലുവ റോയൽ പുനർജ്ജനി അഞ്ച് ടിവികൾ നൽകി. റോയൽ പുനർജ്ജനി പ്രസിഡന്റ് ഷാജി മഠത്തിൽ, സെക്രട്ടറി പി.ആർ. വിജയൻ, ജെയിംസ് ആന്റണി, തോമസ് മാളിയക്കൽ, അലകസ് ടി. ആന്റണി എന്നിവർ ചേർന്ന് സ്‌കൂൾ അദ്ധ്യാപിക ജലജകുമാരിക്കു ടിവികൾ കൈമാറി.