കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ നാലു പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി.10 ദിവസത്തെ ചോദ്യം ചെയ്യലിന് പ്രതികളെ വിട്ടുകിട്ടണമെന്നു പ്രോസിക്യുഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി ആറു ദിവസം അനുവദിച്ചു. പ്രതികൾക്കെതിരെ കൂടുതൽ പരാതികളുണ്ടെന്നും വിശദമായി ചോദ്യം ചെയ്‌തെങ്കിലെ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ കണ്ടെത്താനാവൂവെന്നും പ്രോസിക്യുഷൻ ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അറിയിച്ചു. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ ജാമ്യാപേക്ഷ ജുലായ് ഒന്നിനു പരിഗണിക്കും.