പിറവം: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിർത്തിയിൽ ചൈനീസ് പട്ടാളവുമായി ഏറ്റുമുട്ടി ധീര രക്തസാക്ഷിത്വം വരിച്ച ഇരുപത് ഇന്ത്യൻ ജവാൻമാർക്ക് പാഴൂർ സൈനിക സ്മാരകത്തിനു മുന്നിൽ ആദരമർപ്പിച്ചു . അനുശോചന സമ്മേളനം മുനിസിപ്പൽ ചെയർമാൻ സാബു കെ ജേക്കബ് ഉദ്ഘാടനം ചെയ്തു.അമർ ജവാൻ സ്മാരകത്തിൽ കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന നടത്തി സൈനികർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു .മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് തോമസ് മല്ലിപ്പുറം അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതാക്കളായ ഏലിയാസ് ഈനാകുളം ,ഷാജു ഇലഞ്ഞിമറ്റം ,ജയ്സൺ പുളിക്കൽ ,വർഗീസ് തച്ചിലുകണ്ടം ,ടോണി ചെട്ടിയാകുന്നേൽ ,കുര്യൻ പുളിക്കൽ ,ശ്രീജിത്ത് പാഴൂർ ,വത്സലാ വർഗീസ് ,അനിതാ സജി ,സിംപിൾ തോമസ് തുടങ്ങിയവർ സംസാരിച്ചു.