lahari
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്‌പോർട്‌സ് കൗൺസിലും വിമുക്തി ലഹരി വിമുക്ത മിഷനും ചേർന്ന് നിർമ്മിച്ച ലഹരി വിരുദ്ധ ഹ്രസ്വചിത്രം ചലച്ചിത്രതാരം വിനയ് ഫോർട്ട് പ്രകാശനം ചെയ്യുന്നു.

കോലഞ്ചേരി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്‌പോർട്‌സ് കൗൺസിലും വിമുക്തി, ലഹരിവിമുക്തമിഷനും ചേർന്ന് നിർമ്മിച്ച ലഹരിവിരുദ്ധ ഹ്രസ്വചിത്രം ചലച്ചിത്രതാരം വിനയ് ഫോർട്ട് പ്രകാശിപ്പിച്ചു. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.വി. ശ്രീനിജൻ അദ്ധ്യക്ഷനായി.

ലോക്ക്ഡൗൺ കാലത്ത് തയ്യാറാക്കിയ മൂന്ന് മിനി​റ്റ് ദൈർഘ്യമുള്ള ഷോർട്ട്ഫിലിമിൽ അഖിൽ ആൻഡ്രൂസാണ് അഭിനയിച്ചിരിക്കുന്നത്. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വിമുക്തി ജില്ലാ കോ ഓർഡിനേ​റ്റർ കെ.എ ഫൈസലാണ്. സഹസംവിധാനം ഷെൽബിൻ ഡിഗോയും കാമറ ആദർശ് ടി.ജെയും എഡി​റ്റിംഗ് കൃഷ്ണകുമാർ മാരാരും നിർവഹിക്കുന്നു. ലഹരിവിമുക്ത സന്ദേശം നൽകുന്നത് ഷൈജു ദാമോദരനാണ്.

ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യൂവൽ മുഖ്യാതിഥിയായി. അസിസ്​റ്റന്റ് എക്‌സൈസ് ഡിവിഷൻ ഓഫീസർ (വിമുക്തി) പി.എ. വിജയൻ ലഹരിവിരുദ്ധ സന്ദേശം നൽകി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ജെ.ആർ. രാജേഷ്, വൈസ് പ്രസിഡന്റ് ഡോ. ജെ. ജേക്കബ്, എക്‌സിക്യുട്ടീവ് കൗൺസിൽ അംഗം ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.