ആലുവ: മുൻ മന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന എ.സി. ഷൺമുഖദാസിന്റെ ഏഴാം ചരമ വാർഷികത്തിൽ ജില്ലാ ആശുപത്രി ക്ലീനിംഗ് തൊഴിലാളികൾക്ക് എൻ.സി.പി ആദരിച്ചു. എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.എം. കുഞ്ഞുമോൻ തൊഴിലാളികളെ ആദരിച്ചു. എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ അനുസ്മരണ പ്രഭാഷണം നടത്തി.
ബ്ലോക്ക് പ്രസിഡന്റ് കെ.എച്ച്. ഷംസുദീൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശിവരാജ് കൊമ്പാറ, മുൻ ബ്ലോക്ക് പ്രസിഡന്റ് രാജു തോമസ്, മുഹമ്മദാലി, ഷെർബിൻ കൊറയ, സോമശേഖരൻ, ടി.സി. രാജൻ, നെസി ജബ്ബാർ, ജോൺസൻ, ആശുപത്രി ക്ലീനിംഗ് ജീവനക്കാരുടെ പ്രതിനിധികളായ ലീല, രജനി, പ്രീത എന്നിവർ സംസാരിച്ചു.