മൂവാറ്റുപുഴ: കേരള കോൺഗ്രസ് ( ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി എം.ബാവയുടെ വേർപാടിൽ കേരള കോൺഗ്രസ് ( ജേക്കബ്) പാർടി ലീഡർ അനൂപ് ജേക്കബ് എം.എൽ. എ അനുശോചനം രേഖപ്പെടുത്തി. എൻ.ജി.ഒ ഫ്രണ്ടിന്റെ സ്ഥാപക നേതാവായിരുന്ന അദ്ദേഹം സഹകരണ രംഗത്തും വളരെ സജീവമായിരുന്നു. കേരള കോൺഗ്രസ് പാർടിയുടെ തലമുതിർന്ന നേതാക്കളിൽ ഒരാളായിരുന്ന അദ്ദേഹത്തിന്റെ വേർപാട് പാർട്ടിക്ക് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ തിരുവാങ്കുളത്തെ വസതിയിൽ എത്തിയ അനൂപ് ജേക്കബ് എം.എൽ. എ ആദരാഞ്ജലികൾ അർപ്പിച്ചു.