മൂവാറ്റുപുഴ: ഇടുക്കി കെയർ ഫൗണ്ടേഷനും കെ.പി.എസ്.ടി.എ ഗുരുസ്പർശം പദ്ധതിയും സംയുക്തമായി നടത്തിയ സ്മാർട്ട് ടിവി ചലഞ്ചിൽ കലൂർ ഐപ്പ് മെമ്മോറിയൽ സ്കൂളിന് ടിവി നൽകി. ഡീൻ കുര്യാക്കോസ് എം.പിയിൽ നിന്നും കലൂർ ഐപ്പ് മെമ്മോറിയൽ സ്കൂളിലെ ഹെഡ്മാസ്റ്റർ ജോർജ് ടി.ജോർജ് ടിവി ഏറ്റുവാങ്ങി. കല്ലൂർക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിത് ബേബി അദ്ധ്യക്ഷത വഹിച്ചു. കല്ലൂർക്കാട് ബി. പി.ഒ ബിജു എം കെ, കെ.പി.എസ്.ടി.എ. സബ് ജില്ലാ പ്രസിഡന്റ് പി ജെ ജോസ്, ആഷ്ബിൻ മാത്യു എന്നിവർ സംസാരിച്ചു.