മൂവാറ്റുപുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മൂവാറ്റുപുഴ ഹൈടെക്ക് അഗ്രോ സർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇ.ഇ.സി മാർക്കറ്റിലെ ഹൈടെക്ക് ആഗ്രോ സർവീസ് സെന്റർ സമുച്ചയത്തിൽ നാളെ (തിങ്കാഴ്ച) രാവിലെ 9.30 മുതൽ തിരുവാതിര ഞാറ്റുവേല ചന്തയ്ക്ക് തുടങ്ങും. എൽദോ എബ്രാഹാം എം.എൽ.എ ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്‌സൺ ഉഷ ശശിധരൻ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടയ്‌ക്കോട്ട്, ജനപ്രതിനിധികൾ, കർഷകർ, കൃഷി വകുപ്പ് ഉദോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
#ഇരുപത്തയ്യായിരത്തോളം പച്ചക്കറി തൈകൾ
ഗുണനിലവാരമുള്ള പത്തോളം ഇനത്തിലുള്ള ഹൈബ്രിഡ് പച്ചക്കറി തൈകളും, വിത്തുകളും, കാസർഗോഡ് തെങ്ങിൻ തൈകളും, വിവിധങ്ങളായ ഫലവൃക്ഷക്കളുടെ ബഡ്, ഗ്രാഫ്റ്റ് തൈകളും ഗ്രോബാഗ് സാമിഗ്രികളും മറ്റും മിതമായ നിരക്കിൽ ഞാറ്റുവേലച്ചന്തയിൽ ലഭ്യമാക്കിയിട്ടുണ്ട്. അതോടൊപ്പം ഇരുപത്തയ്യായിരത്തോളം പച്ചക്കറി തൈകളും തയാറാക്കിയിട്ടുണ്ട്.
#ഹൈടെക് അഗ്രോ സർവീസ് സെന്റർ
കർഷകർക്ക് കാർഷിക യന്ത്രങ്ങൾ വാടകയക്ക് ലഭ്യമാക്കുന്നതിനും, പച്ചക്കറി തൈകളുടെ ഉത്പാദനം, ഗ്രോബാഗ് നിർമ്മാണം, തരിശ് ഭൂമിയിൽ കൃഷിയിറക്കൽ തുടങ്ങിയ നിരവധി സേവനങ്ങൾ അഗ്രോ സർവീസ് സെന്റർ വഴി ലഭ്യമാകുമെന്ന് കൃഷി അസി.ഡയറകടർ ടാനി തോമസും ഹൈടെക്ക് അഗ്രോ സർവീസ് സെന്റർ ഫെസിലേറ്റർ പി.എം ജോഷിയും അറിയിച്ചു.