choonikkara
നിർമ്മാണം പൂർത്തിയായ ചൂർണിക്കര പഞ്ചായത്ത് അനക്സ് മന്ദിരം

ആലുവ: വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചൂർണിക്കര വില്ലേജ് ഓഫീസ് പഞ്ചായത്ത് ഓഫീസ് അനക്‌സ മന്ദിരത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പരിമിതമായ സൗകര്യങ്ങളും മഴപെയ്താൽ വെള്ളക്കെട്ടും അനുഭവപ്പെടുന്ന സ്ഥലത്താണ് നിലവിൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. അനക്സ് മന്ദിരം നിർമ്മാണം പൂർത്തിയായി മാസങ്ങളായിട്ടും തുറക്കാത്തത് ദുരൂഹമാണ്. വില്ലേജ് ഓഫീസ് ഇവിടേക്ക് മാറ്റിയാൽ പഞ്ചായത്ത് , കൃഷി ഓഫീസുകൾ അടുത്തുള്ളതിനാൽ ജനങ്ങൾക്ക് ഉപകാരവുമാകും. തഹസിൽദാർക്ക് നിവേദനം നൽകുമെന്ന് ബി.ജെ.പി ചൂർണ്ണിക്കര പഞ്ചായത്ത് സമിതി സെക്രട്ടറി രാജേഷ് കുന്നത്തേരി പറഞ്ഞു.