കോലഞ്ചേരി: പുത്തൻകുരിശ് പുത്തൻകാവ് ഭഗവതീ ക്ഷേത്രത്തിൽ ഇന്ന് നടത്താനിരുന്ന കലശദിന ചടങ്ങുകൾ കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചു. ഇന്ന് ക്ഷേത്രം തന്ത്റി ദേവൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടത്തുന്ന തന്ത്റിപൂജ മാത്രം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.