കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ വിവിധ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി കുന്നത്തുനാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ കുമാരപുരത്ത് സായാഹ്ന ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് കെ.ആർ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലംഗം സി.പി രവി, മുരളി കോയിക്കര,പി.സി കൃഷ്ണൻ, പി.കെ വിജു, കെ.കെ രാജൻ, പി.കെ ഷിബു തുടങ്ങിയവർ സംസാരിച്ചു.