
പെരുമ്പാവൂർ: വേങ്ങൂർ മരങ്ങാട്ട് പരേതനായ എം.എം. വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (90 - റിട്ട. അദ്ധ്യാപിക, മാർകൌമ ഹയർ സെക്കൻഡറി സ്കൂൾ, വേങ്ങൂർ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വേങ്ങൂർ മാർ കൗെമ പള്ളി സെമിത്തേരിയിൽ. വേങ്ങൂർ വെളിയത്തുകുടി കുടുംബാംഗമാണ്. മക്കൾ: മാത്യൂസ് (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), ഗായോസ് (റിട്ട. ഹെഡ്മാസ്റ്റർ, ടി.വി.ജെ.എം, എച്ച്.എസ്.എസ്, പിണ്ടിമന). മരുമക്കൾ: ഷീല (റിട്ട. പ്രൊഫസർ, എം.എ കോളജ് ഒഫ് എൻജിനീയറിംഗ്, കോതമംഗലം), ബെറ്റ്സി (ടീച്ചർ, എം.ഡി.എച്ച്.എസ്, തോളേലി).