കോലഞ്ചേരി: തമ്മാനിമറ്റം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയ്ക്കായി പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചു. ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം നിർവഹിച്ചു. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് വിജു നത്തുംമോളത്ത്, പഞ്ചായത്തംഗം പോൾ വെട്ടിക്കാടൻ, സാലി ബേബി, എം.എൻ. മോഹനൻ, എൻ.വി. കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.160 കെ.വി. ട്രാൻസ്‌ഫോർമർ 250 കെ.വി ആക്കിയാണ് മാറ്റിയത്. ജില്ലാ പഞ്ചായത്താണ് ഫണ്ട് അനുവദിച്ചത്. തമ്മാനിമറ്റം, പാലയ്ക്കാമറ്റം, കിങ്ങിണിമറ്റം, കറുകപ്പിള്ളി എന്നിവിടങ്ങളിലെ 1300 ഏക്കർ സ്ഥലത്ത് കുടിവെള്ളത്തിനും ജലസേചനത്തിനും വെള്ളമെത്തിക്കുന്ന പദ്ധതിയാണിത്.