കുറുപ്പംപടി: കുറുപ്പംപടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അനിൽകുമാറിന്റെ മരണം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അനിലിന്റെ സ്വഹോദരൻ അജന്തകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മദ്ധ്യമേഖല റേഞ്ച് ഐ.ജിയുടെ നിർദേശപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
അന്വേഷണസംഘം കുറുപ്പംപടിയിലെത്തി തെളിവെടുപ്പ് തുടങ്ങി. കഴിഞ്ഞ മേയ് 24 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പണമിടപാട് സ്ഥാപനത്തിന്റെ ഗോവണിപ്പടിയുടെ ചുവട്ടിൽ കത്തിക്കരിഞ്ഞനിലയിൽ അനിൽകുമാറിനെ കണ്ടെത്തുകയായിരുന്നു.