തൃക്കാക്കര : വൈറ്റില ഹബ് വക ഭൂമി സ്വകാര്യ വ്യവസായഗ്രൂപ്പിന് പാട്ടത്തിനു നൽകുവാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് ബി.ഡി.ജെ.എസ് വൈറ്റില ഏരിയാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഹബ് സൊസൈറ്റിയുടെ എതിർപ്പിനെയും ജനകീയ വികാരങ്ങളെയും മറികടന്ന് സ്വകാര്യഗ്രൂപ്പിന് പാട്ടത്തിനു നൽകുവാൻ മുതിർന്നാൽ വൻ ജനകീയപ്രതിരോധം സൃഷ്ടിക്കുമെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ പറഞ്ഞു. സമോദ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വരുന്ന നഗരസഭാ തിരഞ്ഞെടുപ്പിൽ പൊന്നുരുന്നി ഡിവിഷനിൽ ബി.ഡി.ജെ.എസ് മത്സരിക്കാനും തീരുമാനിച്ചു.