വൈപ്പിൻ: ഇന്നലെ പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു. ചെറായി ദേവസ്വം നടക്ക് പടിഞ്ഞാറ് മണിയന്തറ ജംഗ്ഷന് സമീപം പുഴക്കരേടത്ത് സുരേഷിന്റെ ഓട് മേഞ്ഞ വീടാണ് മേൽക്കൂരയും ഭിത്തിയും തകർന്ന് വീണ് നശിച്ചത്. പെയിന്റിംഗ് ജോലിക്കാരനായ സുരേഷും ഭാര്യയുമാണ് വീട്ടിൽ ഉണ്ടായിരുന്നത് .ആർക്കും പരിക്കില്ല.