ആലുവ: കൊവിഡ് രോഗ വ്യാപന സാഹചര്യത്തിൽ കെ.എസ്.യു സംസ്ഥാന സെക്രട്ടറി വി.ആർ. രാംലാൽ ഓൺലൈനായി എൻട്രോൾമെന്റ് ചെയ്ത് അഭിഭാഷകനായി. സംസ്ഥാന ബാർ കൗൺസിൽ ചരിത്രത്തിലാദ്യമായിട്ടാണ് ഔൺലൈൻ എൻട്രോൾമെന്റ് സംഘടിപ്പിച്ചത്. സ്വന്തം ഭവനത്തിൽ ഇരുന്നാണ് വിദ്യാർത്ഥികൾ പങ്കെടുത്തത്. എറണാകുളം ലാ കോളേജിൽ നിന്ന് നിയമ ബിരുദം നേടിയ രാംലാൽ ആലുവ കീഴ്മാട് സ്വദേശിയാണ്. കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ബി.എ ബിരുദവും നേടിയട്ടുണ്ട്.