ആലുവ: ഉളിയന്നൂർ പെരുന്തച്ചൻ ക്ഷേത്രത്തിലെ ഏഴാമത് പ്രതിഷ്ഠാദിനം നാളെ (തിങ്കൾ) ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്ത്ര ശർമ്മൻ നമ്പൂതിരിയുടേയും മേൽശാന്തി വിഷ്ണുനമ്പൂതിരിയുടേയും മുഖ്യകാർമ്മികത്വത്തിൽ നടക്കും. കൊവിഡ് രോഗവ്യാപന സാഹചര്യത്തിൽ ലോക്ക് ഡൗൺ നിയമങ്ങൾ പൂർണമായി പാലിച്ച് മുൻകൂട്ടി നിശ്ചയിച്ച 50 പേർക്ക് മാത്രമാണ് പ്രവേശനം.