വൈപ്പിൻ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എറണാകുളം കരയോഗം വക ചെറായി തൃക്കടക്കാ പ്പിള്ളി റോഡിന് സമീപമുള്ള ഭൂമിയിൽ പള്ളിപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള തൃക്കടക്കാ പ്പിള്ളി കാർഷിക ഗ്രൂപ്പ് തുടങ്ങുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം കപ്പത്തണ്ട് നട്ട് എസ് ശർമ്മ എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.വി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. എറണാകുളം കരയോഗം സെക്രട്ടറി പി രാമചന്ദ്രൻ , ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ പി ബി സജീവൻ ,ബാങ്ക് സെക്രട്ടറി കെ എസ് അജയകുമാർ , ഗ്രൂപ്പ് കൺവീനർ ടി കെ ഉണ്ണികൃഷ്ണൻ എന്നിവർ സം സാരിച്ചു.