കൊച്ചി: ആൾ ഇൻപോക്കർ എന്ന ചാരിറ്റി സംരംഭത്തിന്റെ രണ്ടാം ഘട്ടം കേരളത്തിലേക്ക് വ്യാപിപ്പിച്ച് പോക്കർഹൈ. കളിക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംരംഭം ബെംഗളൂരു, ചെന്നൈ നഗരങ്ങളിൽ വിജയമായതോടെയാണ് കേരളത്തിലേക്കും വ്യാപിപ്പിക്കുന്നത്. ഗെയിമിലൂടെ സമാഹരിച്ച 2,00,000 രൂപ ചെന്നൈയിൽ നിന്നുള്ള പുതിയ ഉദയം, ബെംഗളൂരുവിലെ സി.യു.പി.എ (ക്യൂപ്പ) എന്നീ ചാരിറ്റി സ്ഥാപനങ്ങൾക്ക് സംഭാവന ചെയ്തു. കേരള ടീമിനെ നയിക്കുന്നത് അവതാരക രഞ്ജിനി ഹരിദാസും സംരംഭകനായ വിനീത് മെറ്റയിലുമാണ്. ഹ്യൂമാനിറ്റി ഫോർ അനിമൽസ് എന്ന ചാരിറ്റി സംഘടനയ്ക്കു വേണ്ടിയാണ് കേരള ടീം ധനസമാഹരണം നടത്തുക.