കോലഞ്ചേരി:ഓൺലൈൻ പഠനത്തിനായി യു.കെ കോലഞ്ചേരി സംഗമം വിവിധ വിദ്യാലയങ്ങളിലേക്ക് 12 സ്മാർട്ട് ടിവികൾ നൽകി. കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ, കടയിരുപ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, വാളകം മാർ സ്റ്റീഫൻ ഹയർ സെക്കൻഡറി സ്‌കൂൾ, കറുകപ്പിള്ളി ഗവൺമെന്റ് യു.പി സ്‌കൂൾ എന്നീ വിദ്യാലയങ്ങൾക്കാണ് ടിവികൾ നൽകിയത്. യു.കെ കോലഞ്ചേരി സംഗമം പ്രതിനിധി അനിൽ മാത്യു, ഇന്ത്യൻ റെഡ് ക്രോസ് സൊസൈ​റ്റി യൂണി​റ്റ് ചെയർമാൻ രഞ്ജിത്ത് പോൾ എന്നിവരിൽനിന്നും അദ്ധ്യാപകർ ഏറ്റു വാങ്ങി.