കൊച്ചി: പ്രകൃതിദുരന്തങ്ങൾ നേരിടാൻ കേരളം സജ്ജമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി വ്യക്തമാക്കി. സംസ്ഥാനത്തെ 6,592 ഹോട്ടലുകളിലും റിസോർട്ടുകളിലും ഹോസ്റ്റൽ, ലോഡ്‌ജ് സംവിധാനങ്ങളിലുമായി 1,97,519 കിടക്കകൾ ഉപയോഗിക്കാനാകുമെന്ന് ദുരന്തനിവാരണ അതോറിട്ടി നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ കണ്ടെത്തി. ദുരന്ത സമയങ്ങളിൽ ഉപയോഗിക്കുന്നതിനാണ് വിവിധതരം കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കിയതെന്ന് സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഉറപ്പുവരുത്തിയവയാണ് പട്ടികയിലെ കെട്ടിടങ്ങൾ. ഐടി സന്നദ്ധപ്രവർത്തകരാണ് ഇവ ക്രോഡീകരിച്ച് ഭൂവിവര സംവിധാനത്തിൽ ഉൾപ്പെടുത്തിയത്. കൂടുതൽ ഇനംതിരിച്ച പട്ടിക തുടർന്നും ശേഖരിച്ച് ഭൂവിവര സംവിധാനത്തിൽ ക്രോഡീകരിക്കും. സ്റ്റേഡിയങ്ങളും മറ്റും ഇതിൽ ഉൾപ്പെടുത്തും.
11,937 സ്കൂളുകൾ – 1,69,646 ക്ലാസ് മുറികൾ.
ഹോസ്റ്റൽ 1045 – കിടക്ക 1,09,968
ഹോട്ടലുകൾ 2,523 – കിടക്ക 44,804
ലോഡ്ജുകൾ 2,175 – കിടക്ക 30,821
റിസോർട്ടുകൾ 721 – കിടക്ക 10,232
ആയുർകേന്ദ്രം 128 – കിടക്ക 1694
ആകെ ആഡിറ്റോറിയങ്ങൾ 1505
ആകെ കെട്ടിടങ്ങൾ 6592
ആകെ കിടക്കകൾ 1,97,519