കൊച്ചി: മഴയുടെ മറവിൽ തോടുകളിലും നദികളിലും മാലിന്യ നിക്ഷേപവും കൈയേറ്റവും നികത്തലും വ്യാപകമാവുന്നതിനെതിരെ കേരള നദീസംരക്ഷണ സമിതി കളക്‌ടർക്ക് പരാതി നൽകി.
പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ വെള്ളത്തിലും തീരത്തും നിക്ഷേപിക്കുന്നുണ്ട്. തീരങ്ങൾ മണ്ണ് അടിച്ച് മൂടി കൈവശമാക്കുകയാണ് തന്ത്രം. ജില്ലാ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാവണമെന്ന് ഇടച്ചിറ തോടും,പേരണ്ടൂർ കനാലും, പൂഞ്ചാലി തോടും സന്ദർശിച്ച പ്രൊഫസർ. എസ്.സീതാരാമൻ, ഏലൂർ ഗോപിനാഥ്, ടി.എൻ.പ്രതാപൻ,തമ്പീ ജോൺസൺ, ടി.എം.സാജിത എന്നിവർ കളക്ടറോട് ആവശ്യപ്പെട്ടു.