കിഴക്കമ്പലം: കെ.പി.എം.എസ് കുന്നത്തുനാട് യൂണിയന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിന് സാഹചര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി ടിവി വിതരണം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വി ശ്രീനിജിൻ വിതരണോദ്ഘാടനം നിർവഹിച്ചു.യൂണിയൻ സെക്രട്ടറി സനീഷ് അദ്ധ്യക്ഷനായി രമേശ് പുന്നക്കാടൻ, പി.കെ കുമാർ, കെ.സി സുരേന്ദ്രൻ വി.സി അയ്യപ്പൻ കുട്ടി, ഷാജി കണ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ശ്രീനിജൻ മുൻ കൈയെടുത്താണ് ടിവികൾ നൽകിയത്.