ആലുവ: എടത്തല പഞ്ചായത്ത് ഭരണസ്തംഭനത്തിനെതിരെ ബി.ജെ.പി എടത്തല പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (തിങ്കൾ)ഏകദിന സത്യാഗ്രഹം സംഘടിപ്പിക്കും. കുഞ്ചാട്ടുകര കവലയിൽ ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ, ജനറൽ സെക്രട്ടറി ശ്രീകുമാർ കിഴിപ്പിള്ളി എന്നിവർ അറിയിച്ചു.