കൊച്ചി .ഹെലെൻ കെല്ലറുടെ ജന്മദിനത്തിൽ സക്ഷമയുടെ ആഭിമുഖ്യത്തിൽ വിമുക്ത ഭടൻമാരെ ആദരിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ ഡോ. എൻ. ആർ. മേനോൻ ഉദ്ഘാടനം ചെയ്തു. എറണാകുളം ബി ടി.എച്ച് ഗാന്ധി സ്‌ക്വയറിൽ നടന്ന ചടങ്ങിൽ ചൈനയുടെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ ധീരജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് വിവിധ യുദ്ധങ്ങളിൽ പങ്കെടുത്ത ക്യാപ്റ്റൻ കെ.പത്മനാഭൻ , വിംഗ് കമാണ്ടർ എം.ആർ. ഗോപാലകൃഷ്ണൻ, മേജർ ആർ. രാജേഷ്, ഉദ്യോഗസ്ഥരായ സി.ഡി. നന്ദകുമാർ, സുധീർ കുമാർ എന്നിവരെ ആദരിച്ചു. ചടങ്ങിൽ ബി.ജെ.പി മദ്ധ്യമേഖല സെക്രട്ടറി സി.ജി.രാജഗോപാൽ, പൂർവ സൈനിക് സേവാ പരിഷത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്. സജ്ജയൻ, സക്ഷമ ഭാരവാഹികളായ കെ.എസ്.പ്രകാശ്, എ.ആർ.വേണുപ്രസാദ്, ടി.ബി. ഹരി, പ്രദീപ് എടത്തല, എം.രാമകുമാർ, എ.ജി. മനോജ്, ദീപ സുരേഷ്, സിന്ധു ഹരി, രേഖ സന്തോഷ് എന്നിവർ സംസാരിച്ചു.