തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കരനെൽക്കൃഷിക്ക് തുടക്കമായി. പതിനെട്ടാം വാർഡുതല സമിതിയുടെ നേതൃത്വത്തിലാണ് ഒരേക്കർ സ്ഥലത്ത് കൃഷി തുടങ്ങിയത്. എം. സ്വരാജ് എം.എൽ.എ വിത്തുവിതച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്, ബ്ലോക്ക് അംഗം ഉഷ ധനപാലൻ, വാർഡ് അംഗം കെ.എസ്. ദേവരാജൻ, പ്രവീണ സുനിൽ, രാജീവ് കണ്ണാഞ്ചേരി, മായാ സതീഷ് എന്നിവർ സംസാരിച്ചു.