ആലുവ: ആലുവ വ്യവസായ മേഖല വികസന അസോസിയേഷൻ എഡ്യൂക്കേഷണൽ ചാലഞ്ചിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള രണ്ടാംഘട്ട ടിവി വിതരണോദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് പി.എം. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. സി.പി. സുബൈറുദ്ദീൻ, ടി.എ. അഷ്റഫ്, പി.എസ്. ജലാൽ, മുഹമ്മദ് ഷഫീഖ്, മുഹമ്മദ് റഫീഖ്, എം.എം. അബ്ദുൾ ജബ്ബാർ, അബ്ദുൽ ഹക്കീം, സന്തോഷ് സാവിഗോ എന്നിവർ സംസാരിച്ചു.