പറവൂർ : പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വി.ഡി. സതീശൻ എം.എൽ.എയുടെ നേതൃത്വത്തിൽ പറവൂർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ പതിമൂന്ന് വീടുകളുടെ താക്കോൽദാനം നടന്നു. പദ്ധതിയുടെ മുഖ്യപങ്കാളിയായ ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറിയുടെ സാമ്പത്തിക സഹകരണത്തോടെ പത്ത് വീടുകളും ഫെഡറൽ ബാങ്കും റോട്ടറി ക്ളബ് കൊച്ചിൻ സെൻട്രലും ചേർന്ന് മൂന്നു വീടുമാണ് നിർമ്മിച്ചത്.
വി.ഡി. സതീശൻ എം.എൽ.എ താക്കോൽദാനം നിർവഹിച്ചു.
ഹാബിറ്റാറ്റ് ഡയറക്ടർ പ്രവീൺ പോൾ, ആലങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട്ട്, പഞ്ചായത്ത് പ്രസിഡന്റുമാരായ എ.ഐ. നിഷാദ്, കെ.എസ്. മുഹമ്മദ്, വരാപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, ഇസാഫ് പ്രതിനിധി ഷിൻസ്, ബ്ളോക്ക് പഞ്ചായത്തംഗം പി.ആർ. സൈജൻ, അനിൽ ഏലിയാ, എം.എസ്. സജീവ്, സി.യു. ചിന്നൻ, വി.ആർ. ജെയിൻ, ബിൻസി സോളമൻ, എം.എ. നസീർ, എം.എസ്. റെജി, വസന്ത് ശിവാനന്ദൻ, രാജേഷ് ചീയേടത്ത് തുടങ്ങിയവർ പങ്കെടുത്തു.
ചിറ്റാറ്റുകര പഞ്ചായത്തിലെ വലിയപല്ലംതുരുത്ത് കഴഞ്ചിത്തറ ശിവൻ, ചെറിയപല്ലംതുരുത്ത് തുണ്ടിയിൽ നന്ദിനി, നീണ്ടൂർ മാട്ടുമ്മൽ എം.കെ. സന്തോഷ്, മണപ്പുറത്ത് ചന്ദ്രൻ, ആളംതുരുത്ത് രാമപറമ്പിൽ ഷീല, കോട്ടുവള്ളി പഞ്ചായത്തിലെ ചെറിയപ്പിള്ളി കുന്നുത്തറ റീന തദേവൂസ്, കോട്ടുവള്ളി സൗത്ത് ചെറിയപറമ്പിൽ ധനഞ്ജയൻ, കോട്ടുവള്ളി മുക്കത്ത് മേരി, വരാപ്പുഴ പഞ്ചായത്തിലെ ദേവസ്വംപാടം ചാന്തുപറമ്പിൽ വിജേഷ്, മുട്ടിനകം, കോളരിക്കൽ തോമസ്, വടക്കേക്കര പഞ്ചായത്തിലെ ചെട്ടിക്കാട് ചള്ളിയിൽ ഗോപി, ചേന്ദമംഗലം പഞ്ചായത്തിലെ ഗോതുരുത്ത് മാടവന റെജി, ഏഴിക്കര പഞ്ചായത്തിലെ കടക്കര പള്ളത്തുപറമ്പിൽ പി.ആർ. രാജേഷ് എന്നിവരുടെ കുടുംബങ്ങൾക്കാണ് വീടുകൾ നൽകിയത്.