കൊച്ചി: അടിക്കടിയുള്ള ഇന്ധനവില വർദ്ധനവയ്ക്കെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധ ജ്വാല നടത്തുമെന്ന് സി.എം.പി ജനറൽ സെക്രട്ടറി എം.വി.രാജേഷ് പറഞ്ഞു. എക്സൈസ് നികുതി കുറയ്ക്കാൻ കേന്ദ്രവും പ്രാദേശിക വില്പന നികുതി (വാറ്റ്) കുറയ്ക്കാൻ സംസ്ഥാന സർക്കാരും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.