കോലഞ്ചേരി: കൊവിഡ് പ്രതിരോധ ഭാഗമായി 65 കഴിഞ്ഞ തൊഴിലുറപ്പു തൊഴിലാളികളെ ജോലിയിൽ നിന്നു മാറ്റി നിർത്തണമെന്നും ഇതു കർശനമായി നടപ്പാക്കണമെന്നും ഉത്തരവ്. ഇത് പാലിക്കുന്നുണ്ടെന്നു ജില്ലാ തലത്തിൽ പരിശോധിക്കണം. 65 വയസിനു മുകളിൽ പ്രായമുള്ള തൊഴിലാളികളുടെ കുടുംബങ്ങളിലെ മറ്റ് അംഗങ്ങൾക്ക് ആവശ്യാനുസരണം തൊഴിൽ നൽകാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.
കൂടാതെ തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ച് 65 വയസ്സിനു മുകളിൽ പ്രായമുള്ള മറ്റംഗങ്ങൾ ഇല്ലാത്ത കുടുംബങ്ങളുടെ വിവരങ്ങൾ പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുത്തി അവർക്ക് സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനു നടപടിയെടുക്കണമെന്നും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ ഉത്തരവിറക്കി.