നെടുമ്പാശേരി: വിവിധ രാജ്യങ്ങളിൽ നിന്നും 16 വിമാനങ്ങളിലായി 2880 പ്രവാസികൾ ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. ലണ്ടനിൽ നിന്നുള്ള എയർ ഇന്ത്യ വിമാനവും ഇക്കൂട്ടത്തിലുണ്ട്. ഷാർജ, റാസ അൽ ഖൈമ, ലണ്ടൻ, ഷാർജ, കൊളംബോ, മസ്‌കറ്റ്, ദുബായി, അബുദാബി, ദോഹ, ബഹ്‌റിൻ, ദമ്മാം എന്നിവിടങ്ങളിൽ നിന്നാണ് ഇന്ന് വിമാനമെത്തുന്നത്.യുക്രെയിനിൽ നിന്നും ഉൾപ്പെടെ ഇന്നലെ 17 വിമാനങ്ങളിലായി 3450 പ്രവാസികൾ കൊച്ചിയിലെത്തി. റാസ് അൽ ഖൈമയിൽ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം കൊച്ചിയിലേക്കുള്ള സർവീസ് ഇന്നലെ റദ്ദാക്കി. വിമാനത്താവളത്തിൽ വെള്ളിയാഴ്ച 235 യാത്രക്കാരെയും ഇന്നലെ വൈകിട്ട് ആറ് വരെ 38 യാത്രക്കാരെയും റാപ്പിഡ് ആന്റി ബോഡി പരിശോധന നടത്തി.